രാമനാഥൻ

രാമനാഥൻ എന്നാണ് എന്റ്റെ  ജീവിതത്തിലേക്ക് വന്നത്, അധിക നാൾ ആയിട്ടില്ല, കൂടുതൽ അടതിട്ടു അതിലും  കുറുച്ചു ദിവസങ്ങൾ  മാത്രം!!!. മഴ പെയ്ത് തുടങ്ങിയിരുന്നു, പത്രം മുറ്റത്ത് നനഞ്ഞു കിടന്നു. ഒരു വലിയ കുറിപ്പെഴുതി ഞാൻ രാത്രി ഗെയിറ്റില്  തൂക്കി, പത്രം ഉള്ളില് വക്കുക,  രാവിലെ  കോല്ലിംഗ്ല്ബെല് നിര്ത്താതെ അടിച്ചു.

    തലേന്ന് അഞ്ജലിയോട് വഴക്കിട്ട് ലേറ്റായി കിടന്നതിന്റ്റെ  ക്ഷീണം ഉള്ളതിനാല് ആഗാതനോട് ദേഷ്യം തോന്നി.  വാതില് തുറന്നു, 

       മഴയില് നനഞ്ഞ വസ്ത്രങ്ങൾ, വിടര്ന്ന കണ്ണുകള്,  ചുരുണ്ട  മുടിയില് നിന്നും ഉരുണ്ടു കുടിയ വെള്ള തുള്ളികൾ താഴോട്ടിറങ്ങുന്നു.

  ‘സർ,പത്രം’,

  ഉള്ളിലെ ദേഷ്യം അടക്കി ഞാൻ പറഞ്ഞു,  “നാളെ മുതൽ വിളിക്കണ്ട, പത്രം തിണ്ണയിലിട്ടമതി”.

 പത്രത്തിന്റെ ഫസ്റ്റ് പേജ് മുഴുവൻ തലേന്നത്തെ ടൂറിസ്റ്റ് ബസ്സ് ആക്സിഡന്റിന്റെ ഫോട്ടോ കണ്ടു, കണ്ടപ്പോഴെ എന്റെ മനസ്സ് മടുത്തു.  “പത്രം വേണ്ട ഏന്ന് വച്ചാലോ…”,  

“അയ്യോ ഇല്ല സറെ!  നനയാതെ  അതിവിടെ  തിണ്ണയില് ഇട്ടോളാം”. 

     “എന്താ പേര് ?”,

  “രാമനാഥൻ !”

 ഞാൻ പറഞ്ഞു..  “അതല്ലടോ!” ഇത്ത്രയും ദുരന്ത വാർത്തകൾ, മരണങ്ങള് രാവിലെ കാണണ്ടന്നു കരതി. അവൻ ചിരിച്ചിട്ട് തിരിഞ്ഞു നടന്നു.

 “സർ!”, തിരിഞ്ഞു നിന്ന് അവൻ ചോദിച്ചു, “ജനിക്കുന്നതുപോലെ തന്നെയല്ലെ സര് മരിക്കുന്നതും?,  എന്തെങ്കിലും പ്രത്യേകതകൾ ഉണ്ടോ ?”, 

 എനിക്കവനോട് ഒരു പ്രത്യേകത തോന്നി,

 പ്രത്യേകത ഉണ്ട്, ജനനതിന്റെ നിറം വെള്ളുപ്പും മരണത്തിന്റെ നിറം കറപ്പും ആണ്. ജനനതിന്റെ മണം പൂക്കളുടെയും , മരണത്തിന്റെ  മണം കുന്തരിക്കതിന്റെയും, സാബ്രാനിയുടെയും ആണ്, ജനനത്തിന്റെ മുഖം ചിരിയുടെയും, മരണത്തിന്റെ മുഖം സങ്കടതിന്റെയും ആണ് . അവന്റെ വിടര്ന്ന കണ്ണുകള് വീണ്ടും വിടര്ന്നു. 

             “വേണ്ട സർ, പത്രം ഞാൻ തിണ്ണയിൽ ഇടാം, മരണ വാർത്തകൾ ഉണ്ടെകിൽ മടകി ഇട്ടേക്കാം” .

 പിന്നെ കുറെ നാളതത്തേക്ക് രാമനാഥൻ ഒരു സാധാരണ പത്രക്കാരന് രാമനാഥൻ ആയിരുന്നു. അന്ന് രാത്രി ഞാനും അഞ്ജലിയും പറഞ്ഞു തര്ക്കിച്ചു, അവൾ എനോട് കൊപിച്ചുകൊണ്ടേയിരുന്നു,

 “നീ ആരെയാണ് പേടിക്കുന്നത്?, എന്ത് കൊണ്ടാണ് എന്നില് നിന്നും അകന്നു പോകുന്നത്?”,

 സത്യത്തിൽ  അവളോടടുക്കാന് എനിക്ക് പേടിയായിരുന്നു, അടുക്കാതിരിക്കാനും മനസ്സ് അനുവദിച്ചില്ല, അന്നും ഞങ്ങൾ തര്ക്കിച്ചു, എന്റെ ജീവിതത്തെ കുറുച്ചു അവൾ നിശിദമായി സംസാരിച്ചോണ്ടെയിരുന്നു, അന്ന് അവളോട് എനിക്ക് കലി തോന്നി, ഞാൻ ഭീരുവാണന്ന് അവൾ പറഞ്ഞു.

    എങ്ങോട്ട് വേണമെങ്കിലും ഇറങ്ങി വരാൻ അവൾ റെഡിയായിരുന്നു,  പക്ഷെ അവൾ സംരക്ഷണം ആഗ്രഹിച്ചിരുന്നു, അതുകൊണ്ട് തന്നെ എനിക്ക് ഭയം ആയിരുന്നു, സംരക്ഷണം എന്നുള്ളത് സ്വന്തമായി  പോലും  ഒറപിക്യാൻ 

 എനിക്കാവുമായിരുന്നില്ല. അന്ന് ഞാൻ   വെളുക്കുവോളം മദ്യപിച്ചു  , ഒരു തണുത്ത കൈയ്യാണ് എന്നെ ഉണർത്തിയത്.

     രാമനാഥൻ, “

എന്താ സർ നിലത്തു കിടന്നത്?”,

  അപ്പോള് മാത്രമാണ് ഞാൻ നിലത്താണ് കിടക്കുന്നത് ഏന്നു ഞാൻ തിരിച്ചറിഞ്ഞത്,  വാതിൽ തുറന്നു കിടന്നിരുന്നു,  “സർ നിലത്തു കിടക്കുന്നോണ്ടാണ് ഞാൻ വിളിച്ചത്”.

 എനീറ്റപ്പോഴും എന്റെ കാലുകള് നിലതുറച്ചില്ല,

 “എന്ത് പറ്റി  സർ?”,

 “ഒ ഒന്നുമില്ല!, രാമനാഥൻ എന്തുകൊണ്ടാന് നമ്മൾ ജീവിതത്തെ ഭയക്കുന്നത്?”, “ഹേയ് ഇല്ല സർ , ഞാൻ ജീവിതത്തെ ഭയക്കുന്നതെയില്ല. 

 “എനിക്ക് ഭയമുണ്ട്” ഞാൻ പറഞ്ഞു,

 “അതെ സർ!, എല്ലാം ഉള്ളവന് അത് നഷ്ടപെട്ടലോ എന്ന് ഭയം ഉണ്ടാകും, ധനം ഉള്ളവര്ക്ക് അത് നഷ്ടപെട്ടലോ എന്നുള്ള ഭയം, സ്നേഹിക്കുന്നവര്ക്ക് അവരെ നഷ്ടപെട്ടലോ എന്നുള്ള  ഭയം, അതൊന്നും ഇല്ലാത്തവര്ക്ക് ആ ഭയം ഇല്ല സർ !”, അവൻ പറഞ്ഞു

, “കൊള്ളാം !! അപ്പോൾ നിനക്കതൊന്നുമില്ലെ?”,

 “ഏയ് ഇല്ല, എല്ലാം ഉണ്ടാക്കാൻ ഞാൻ നോക്കുന്നുണ്ട്, കൈ എത്തുമ്പോൾ എല്ലാം അകന്നു പോകും,  ഇഷ്ടപെടുന്നവര് പോലും”,

 “നിനക്കെന്താണ് അകന്നു പോയത്?”, 

 “കുട്ടിയായിരിക്കുമ്പോല് ആകെ ഉണ്ടായിരുന്ന അമ്മ മറ്റൊരാളെ തേടി പോയി, പിന്നെ വളരെ അടുത്ത കാലംവേരെ  ആരും വന്നില്ല, അങ്ങനെയാണ് ഞാൻ ഒരു പെണ്കുട്ടിയെ പരിചയപെട്ടത് ‘രമണി’,  അവളും അകന്നു പോകുന്നു എന്നു തോന്നുന്നു ഇപ്പം”,

  ഞാൻ ഞങ്ങളെ കുറിച്ചലോചിച്ചു, 

   “രാമനാഥനില് നിന്ന് എല്ലാം ഓടി ഒളിക്കുന്നു, എനിക്കോ, ഞാൻ എല്ലാത്തില് നിന്നും ഓടിയകലുന്നു,  അന്ന് മുതൽ ഞാൻ രാമനാഥനുമായി കൂടുതൽ അടുത്തു, പിന്നെ അവൻ എന്നും രാവിലെ എത്തും, വൈകുന്നേരം ലേറ്റ് ആയി മടങ്ങും, ഞങ്ങൾ പരസ്പരം എല്ലാം പങ്ക് വച്ചു തുടങ്ങി, മനസ്സിലുള്ളതെല്ലാം, പിന്നെ അവൻ എപ്പഴോ എന്നോട് ഒപ്പം താമസം ആയി, ഉത്തരം  കിട്ടത്ത പലതിനും അവൻ എനിക്ക് ഉത്തരം തന്നു, അതുവരെ ഞാൻ കാത്തിരുന്ന ഒരു സുഹൃത്തിനെയോ, ഉഭദേഷ്ടാവിനെയോ ഞാൻ അവനിൽ കണ്ടു, അഞ്ജലിയോടു ഞാൻ വഴക്കിടാതെയായി,

 “നിങ്ങൾക്ക് നല്ല മാറ്റം ഉണ്ട്” ഒരു ദിവസും അവൾ എന്നോട് പറഞ്ഞു. ഞാൻ രാമനാഥനെ കുറുച്ചു അവളോട് പറഞ്ഞു, പക്ഷെ അവളെകാളും  കംഫര്ട്ടബിളായി  കാര്യങ്ങള് ഷെയർ  ചെയ്യാൻ രാമനാഥൻ മാറുന്നത്  ഞാൻ അറിഞ്ഞു, മറ്റാരെക്കാളും രാമനാഥൻ എന്നെ മനസിലാക്കുന്നത് ഞാൻ അറിഞ്ഞു, അവന് എന്നില് നിന്നും ഒന്നും ആവശ്യമില്ലായിരുന്നു, കൂടിയാൽ ഒരു നേരത്തെ ഭക്ഷണത്തിനുള്ള  പൈസ മാത്രം.

 “അവളെ ഞാൻ വിട്ടു സർ, രമണിയെ”, അവൻ ഒരു തവണ എന്നോട് പറഞ്ഞു, “എന്ത് പറ്റി?”,  “മടുത്തു, അവള്ക്ക് വേണ്ടത് പണമാണ്, അവളുടെ സൗകര്യങ്ങള്ക്കും, സ്വകാര്യതകള്ക്കും, സ്വര്തഥകള്ക്കും വേണ്ടി മാത്രമാണ് ഞാൻ ജീവിച്ചത്, അവിടെ ഞാൻ ഞാന് അല്ലാതാകുന്നു,  അവള്ക്ക് വേണ്ടി ആണ് ഞാൻ  എന്ന് തോന്നിയപോൾ ഞാൻ വിട്ടു സാര്, ഞാൻ ഇവടെ കംഫര്ട്ടബിളാണ് , സറിന്റെ കൂടെ!”, 

 ഞാൻ ചിരിച്ചു !, പിന്നെ ഉള്ളില് പറഞ്ഞു  “അതെ രാമനാഥൻ ഞാനും കംഫര്ട്ടബിളാണ്”, “നിന്നെ ആകാം ഞാൻ ഇതുവരെ കാത്തിരുന്നതും,  ഇക്കാലമത്രയും തിരക്കി നടന്നതും നിന്നെയാവാം”, അവന്റെ കണ്ണുകള് നിറഞ്ഞു വന്നു, “എന്താണ് രാമനാഥൻ?”,

 “എനിക്ക് ഇവിടുന്ന് പോകേണ്ടി വരുമോ സർ?”,

 “ഏയ് ഇല്ല! ഒരിക്കലുമില്ല!       നീ എനിക്കും ഞാന് നിനക്കും പരാതിയാകുന്നില്ലെങ്കില്, നമ്മള് പരസ്പരം മനസ്സിലാക്കുന്നുവെങ്കിൽ, എന്തിനാണു മറ്റുള്ളവര്?”,

Add comment

By Anil