അവൾ……..

അവളുടെ കണ്‍തടങ്ങളില്‍ ഉപ്പുരസമുണ്ടായിരുന്നു. കുട്ടിയായിരുന്നപ്പോള്‍ കടല്‍ക്കരയിലിരുന്നു ചുണ്ടുകളിലെ ഉപ്പുരസം ആസ്വദിക്കുന്നതുപോലെ തോന്നി. അവളുടെ ശ്വാസങ്ങളേക്കാള്‍ കൂടുതല്‍ ഇടവിടുള്ള അവളുടെ ദീര്‍ഘനിശ്വാസങ്ങള്‍ ഗുഹാമുഖത്തുനിന്നെത്തുന്ന കാറ്റുപോലെ ചൂടുള്ളതും ശബ്‌ദമുഖരിതവുമായിരുന്നു. മറച്ച മുഖത്തിനിടയിലൂടെ അവളുടെ ചെമ്പിച്ച മുടി പുറത്തേക്കിറങ്ങാന്‍ വെമ്പല്‍കൊണ്ടുനിന്നു. കപ്പലിന്റെ മുകള്‍തട്ടിവച്ചാണ്‌ ഇന്നലെ ഞാന്‍ അവളെ പരിചയപ്പെട്ടത്‌ ഞാനവളുടെ പേര്‌ ചോദിക്കാന്‍ മെനക്കെട്ടില്ല, അവളെന്റെയും . കാട്‌ വിട്ടു ഓടിപ്പോയ കാട്ടുമൃഗത്തിന്റെ വേദനയും വൈഷ്യവും അവളിലുണ്ടായിരുന്നു. പലപ്പോഴും ഡക്കില്‍ ഞങ്ങള്‍ തനിച്ചായിരുന്നു. ഹണിമൂണിനെത്തിയ ദമ്പതികളും ഹോളിഡെയ്‌സിന്‌ ചാടിവന്ന കമിതാക്കളുമായിരുന്നു യാത്രക്കാര്‍ മുഴുവന്‍ . അവളെന്നെയും ഞാനവളെയും ശ്രദ്ധിക്കുന്നുണ്ടെന്ന്‌ ഞങ്ങള്‍ പരസ്‌പരം അറിഞ്ഞിരുന്നു.

സൂര്യന്‍ മറഞ്ഞ്‌ കഴിഞ്ഞ്‌ മാനത്ത്‌ മഴക്കാര്‍ കട്ടിയായി, തിരമാലകള്‍ക്ക്‌ ശക്തികൂടി. അന്തരീക്ഷം ഭയാനകമായി. പ്രകൃതിക്ഷോഭങ്ങളെ എനിക്കെന്നും പ്രിയമായിരുന്നു. എല്ലാവരും മുകള്‍തട്ടുവിട്ട്‌ റൂമിലേക്ക്‌ പോയി ഞാഌം അവളും തനിച്ചായി അവളുടെ ചുണ്ടുകളിലെ ചിരി ഞാന്‍ ശ്രദ്ധിച്ചു. ഒരു ആത്മഹത്യയാവാം അവളുടെ ശ്രമമെന്ന്‌ ഞാന്‍ ഊഹിച്ചു. പെട്ടെന്നവള്‍ എന്നെ നോക്കി ചിരിച്ചു. എന്റെ ഇമേജിനേഷന്‌ മറുപടിയെന്നോണം അവള്‍ പറഞ്ഞു. ഞാന്‍ ആത്മഹത്യചെയ്യുമെന്ന്‌ വിചാരിച്ചോ. പിന്നെ അവള്‍ എന്നെ ചിരിച്ചു. ആ ചിരിയില്‍ ഒരു വന്യതയുണ്ടായിരുന്നു. ഇന്ന്‌ എന്റെ കൂടെ ഒന്ന്‌ കിടക്കാമോ, ജീവിതത്തില്‍ ആദ്യമായാണ്‌ ഒരു സ്‌ത്രീ എന്നോട്‌ ഇങ്ങോട്ട്‌ ചോദിക്കുന്നത്‌ ഈ ചോദ്യം. എന്റെ നിശബ്‌ദത കണ്ടിട്ടാവണം. അവള്‍ പറഞ്ഞു. അയാം സീരിയസ്‌. എനിക്ക്‌ എന്റെ കൂടെ ഒരു പുരുഷനെ വേണം. ഇളകിതെറിക്കുന്ന കടല്‍, എവിടെനിന്നോ പൊട്ടിപ്പുറപ്പെടുന്ന കൊടുങ്കാറ്റിന്റെ മുന്നറിയിപ്പെന്നപോലെ കാറ്റിന്റെ താണ്‌ഡവം പറന്നുപോകുന്ന കറുത്ത കട്ടിയുള്ള മഴക്കാറുകള്‍ പിന്നെ അവള്‍ എന്റ കൈയ്യില്‍ ബലമായി പിടിച്ചു. എന്റെ സമ്മതത്തിന്‌ കാത്തുനില്‍ക്കാതെ എന്നെ അവളുടെ മുറിയിലേക്ക്‌ കൊണ്ടുപോയി വാതിലടച്ച്‌ അവള്‍ എന്റെ നേരെ തിരിഞ്ഞു. കൈകള്‍ കൊണ്ട്‌ എന്റെ ഷര്‍ട്ടിന്റെ കോളറില്‍ ചേര്‍ത്തുപിടിച്ച്‌ എന്നെ അവളിലേക്ക്‌ അടുപ്പിച്ചു. നിന്റെ പേര്‌ ഞാന്‍ ചോദിക്കുന്നില്ല. ഞാന്‍ നിന്നെ നീയെന്നു വിളിക്കും. നിനക്ക്‌ തോന്നുന്ന പേര്‌ നിനക്കെന്നെ വിളിക്കാം. എന്തും. ആടിയുലഞ്ഞ്‌ പഴകി ദ്രവിച്ചു തുടങ്ങിയ ഒരു മരമാണ്‌ നീ. മരുഭൂമിയിലെ ഒരു മരം. പരതി നടന്ന വേരുകള്‍ വെള്ളത്തിന്റെ നനവിഌവേണ്ടി തിരഞ്ഞ,്‌ തളര്‍ന്ന്‌ വേരുകളുള്ള ഒരു മരം. ഇലകള്‍ ഒട്ടുമിക്കതും പഴുത്തു വീണു കഴിഞ്ഞു.

മഴക്കാറിന്റെ വര്‍ണ്ണം കാണാന്‍ എത്തി നോക്കുന്ന ചില്ലകള്‍ മാത്രമുള്ള മരം അല്ലേ? എനിക്ക്‌ ഉത്തരമില്ലായിരുന്നു. അവള്‍ പറഞ്ഞതെല്ലാം എത്ര ശരിയായിരുന്നെന്നോര്‍ത്തു. ഓട്ടങ്ങള്‍, ഒറ്റപ്പെടലുകള്‍, തോല്‍വികള്‍, കണ്ടെത്താനാവാത്ത ബന്ധങ്ങള്‍ തിരിച്ചു കൊടുക്കാനോ, കൊടുത്താല്‍ തിരിച്ചു കിട്ടാനോ ഇടയില്ലാത്ത സ്‌നേഹങ്ങള്‍, പ്രമങ്ങള്‍, അതെ ഒരു മരം വേരുകള്‍ അറ്റു തുടങ്ങുന്ന ഒരു മരം. നീ ഒരു കാട്ടുതീയാണ്‌ അവളുടെ കണ്ണുകളിലേക്ക്‌ നോക്കി അവളുടെ ചുണ്ടുകള്‍ എന്റെ ചുണ്ടുകളില്‍ ചേര്‍ത്ത്‌ ഞാന്‍ പറഞ്ഞു എല്ലാം കത്തിച്ചു കളയാന്‍ വെമ്പല്‍ പൂണ്ടു നില്‍ക്കുന്ന കാട്ടുതീ. ഒരു കാട്ടരുവിയുടെ തീരത്തുള്ള ഒരു തളില്‍ വെളിയില്‍ നിന്നാണ്‌ നീ പുനര്‍ജനിച്ചത്‌. പടര്‍ന്ന്‌ കയറാന്‍ ഒരു വ•രത്തെ തേടിയവളാണ്‌ നീ. പക്ഷേ നിനക്കായില്ല. പലപ്പോഴും നീ തളര്‍ന്ന്‌ വീണു. പിന്നെ എവിടെയൊക്കെയോ പടര്‍ന്നുകയറാന്‍ വെമ്പി, പരാജയപ്പെട്ടു. ശ്രമതത്തിലെപ്പോഴോ കാട്ടരുവി വറ്റി. നിന്റെ ഇലകളറ്റു. കരിഞ്ഞുണങ്ങിയ നിന്നെതേടി കാട്ടുതീയുടെ ആദ്യത്തെ കണിക പടര്‍ന്നു. പിന്നെ നീ തന്നെ കാട്ടുതീയായി.

നീയൊരു വേരുകള്‍ നഷ്‌ടപ്പെട്ട മരമാണ്‌. ഞാനൊരു കാട്ടുതീയുമാണ്‌. അവളെന്നെ പുണര്‍ന്നു. അവളുടെ കണ്ണുനീര്‍ വറ്റിയ കണ്‍തടങ്ങളില്‍ ഉപ്പിന്റെ രസം അവളുടെ വരണ്ട ചുണ്ടുകള്‍ എന്റെ ചുണ്ടുകളിലേക്കടുത്ത്‌ വരുന്നത്‌ ഞാനറിഞ്ഞു. കപ്പല്‍ ഭീകരമായി ഉലഞ്ഞു. അപായ സൈറണ്‍ മുഴങ്ങി. ലൈഫ്‌ ജാക്കറ്റ്‌ അണിയുവാഌള്ള അറിയിപ്പുകള്‍ പ്രതിധ്വനിച്ചു.. പുറത്ത്‌ എന്തൊക്കെയോ പൊട്ടിപൊളിയുന്ന ശബ്‌ദം അലമുറകള്‍ അവളും ഞാഌം ഒന്നാവുകയായിരുന്നു. എടുത്തെറിയപ്പെട്ടതുപോലെ ഞങ്ങള്‍ തറയിലേക്ക്‌ വീണു. കപ്പലിനെ വിഴുങ്ങുന്ന തിരമാലകള്‍ റൂമിലുമെത്തി. നിനക്കെന്നെ സ്‌നേഹിക്കാനാവുമോ അവള്‍ ചോദിച്ചു. ഞാന്‍ ഇതാ നിന്നെ സ്‌നേഹിച്ചു തുടങ്ങി. നീയാകുന്ന കാട്ടുതീ. ഞാനാകുന്ന മരം കത്തിച്ചു ചാമ്പലാക്കട്ടെ. ഞാഌം കാട്ടുതീയാകട്ടെ. പിളര്‍ന്ന കപ്പലില്‍നിന്ന്‌ കടലിന്റെ അഗാധതയിലേക്ക്‌ പോകുമ്പോള്‍ ഞങ്ങള്‍ പരസ്‌പരം സ്‌നേഹിച്ചു തുടങ്ങിയിരിക്കുന്നു.

Add comment

By Anil